റിയാദ് : സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണം 302 ആയി ഉയർന്നു. 10 പ്രവാസികളാണ് ഇന്ന് മരിച്ചത്. മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 302 ആയി.
രോഗികളുടെ എണ്ണത്തിലും വീണ്ടും വലിയ വർധനവുണ്ടായി. 2804 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 51980ലെത്തി. ഇതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർധനവുണ്ടാകുന്നുണ്ട്. 1797 പേർക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 23,666 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,048 ആണ്. ഇതിൽ 166 പേരുടെ നില ഗുരുതരമാണ്.