ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരായ ട്വന്റി - 20, ഏകദിന പരമ്പരകളിലൂടെയാവും ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കളത്തിലേക്ക് തിരിച്ചെത്തുക. അടച്ചിട്ട സ്റ്റേഡിയത്തിൽ മൂന്ന് വീതം ട്വന്റി-20, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരകൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധതയറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അയച്ച കത്തിന് നൽകിയ മറുപടിയിലാണ് ബി.സി.സി.ഐയുടെ പച്ചക്കൊടി. സർക്കാർ അനുവാദം നൽകിയാൽ മാത്രമാകും ജൂലായ് അവസാനം നടത്താനിരിക്കുന്ന പരമ്പര യാഥാർഥ്യമാവുക.