ലക്‌നൗ: സ്വദേശങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാൻ 500 ബസുകള്‍ ഏര്‍പ്പെടുത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്ക് വേണ്ടിയാണ് ബസുകള്‍ ഏർപ്പാടാക്കുന്നത്. തൊഴിലാളികളുമായി ബസുകള്‍ നാളെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ എത്തുമെന്നാണ് വിവരം.
തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് ആയിരം ബസുകള്‍ ഒരുക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക കത്തെഴുതിയിരുന്നു. നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ യാത്രാമദ്ധ്യേ അപകടങ്ങളിലും മറ്റും പെടുന്നതും മരണപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ബസുകളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.