anil-akkara

തൃശൂർ : മന്ത്രി എ.സി. മൊയ്‍തീൻ ക്വാറന്റൈനിൽ പോകേണ്ടതില്ലെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അനിൽ അക്കര എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചിരുന്നതിനാൽ മന്ത്രി എ.സി.മൊയ്‍തീൻ ക്വാറന്റൈനിൽ പോകേണ്ടതില്ലെന്നായിരുന്നു മെഡിക്കൽ ബോർഡ് തീരുമാനം. ഗുരുവായൂരിൽ മന്ത്രി സ്വീകരിച്ച അഞ്ച് പേർക്ക് കൊവിഡ് പോസറ്റീവായിട്ടും മന്ത്രിക്ക് നാടുകാണാൻ അവസരമൊരുക്കുകയാണെന്ന് അനിൽ അക്കര കുറിച്ചു. ഇത്രയും ഗുരുതരമായ വിഷയം ചർച്ച പോലും ചെയ്യാത്ത ബോർഡിന്റെ കരുതലിലെ രാഷ്ട്രീയം കാണാതെ പോകരുത്, തൃശ്ശൂരിലെ ബോർഡാണ് ബോർഡ് എന്നും അദ്ദേഹം പരിഹസിച്ചു.

അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഗുരുവായൂരിൽ
മന്ത്രി സ്വീകരിച്ച
അഞ്ച് പേർക്ക്
കോവിഡ് പോസറ്റീവായിട്ടും
മന്ത്രിക്ക് നാടുകാണാൻ
അവസരമൊരുക്കിക്കൊണ്ട്,
ഇത്രയും ഗുരുതരമായ
വിഷയം ചർച്ചപ്പോലും
ചെയ്യാത്ത ബോർഡിന്റെ
കരുതലിലെ രാഷ്ട്രീയം
കാണാതെ പോകരുത്,
തൃശ്ശൂരിലെ ബോർഡാണ്
ബോർഡ്, (നേരെത്തെ വന്ന തീരുമാനം വാളയാറിലേതാണ് എന്റെ സമ്പർക്കമാണ് വിഷയം)