nirmala-sitarama

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്‍റെ അവസാനഘട്ട പ്രഖ്യാപനം നടത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്. ഇന്ന് ഏഴ് മേഖലകളിലാണ് പ്രഖ്യാപനം. ആരോഗ്യം,​ വിദ്യാഭ്യാസം,​ തൊഴിലുറപ്പ്,​ വാണിജ്യം,​ കമ്പനി നിയമങ്ങൾ,​ പി.എസ്.യു പരിഷ്കരണം,​ സംസ്ഥാനങ്ങളുടെ വരുമാനം എന്നിവയാണ് മേഖലകൾ.

ലോക്ക് ഡൗണിൽ 8.19 കോടി കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിച്ചതായി മന്ത്രി പറഞ്ഞു. 6.81 കോടി സൗജന്യ സിലിണ്ടർ വിതരണം നടത്തി. എഫ്.സി.ഐക്കും സംസ്ഥാന സർക്കാരിനും അഭിനന്ദനം. 20 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ട് വഴി പണം കെെമാറിയതായും രാഹുൽ ഗാന്ധി എം.പിയുടെ വിമർശനത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിനനുസരിച്ചുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്.

പ്രധാന പ്രഖ്യാപനങ്ങൾ

സംസ്ഥാനങ്ങൾക്കുള്ള പ്രഖ്യാപനം

സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള പരിധി ഉയർത്തും.

 സംസ്ഥാനങ്ങൾക്ക് ബഡ്ജറ്റ് വിഹിതമായി നൽകിയത് 46,38 കോടി രൂപ

ജി.എസ്.ടി നഷ്ടപരിഹാമായി നൽകിയത് 12390കോടി

 കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കടമെടുക്കൽ പരിധി ഉയർത്തിയത്.

 ഉയർന്ന വായ്പാ പരിധി നടപ്പുസാമ്പത്തിക വർഷത്തേക്ക് മാത്രം

 സംസ്ഥാനങ്ങൾ അധികമായി കിട്ടുന്ന തുക 4.28 ലക്ഷം കോടിരൂപ

വായ്പാ പരിധി ഉയർത്തിയത് പ്രത്യേക ഉപാധികളോടെ. കടമെടുപ്പ് പരിധി ഉയർത്തിയിരിക്കുന്നത് നാലു മേഖലകളിൽ കൂടുതൽ തുക ചെലവാക്കിയെന്ന് ഉറപ്പു വരുത്താൻ.

1) ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ നടപ്പാക്കൽ

2) വിവിധ സംരംഭങ്ങൾ എളുപ്പത്തിൽ രാജ്യത്ത് ആരംഭിക്കാൻ

3) കാര്യക്ഷമമായ വൈദ്യുതി വിതരണം

4) നഗര തദ്ദേശഭരണ കേന്ദ്രങ്ങളുടെ വരുമാനം

 നഗരവികസം. ശുചിത്വം ആരോഗ്യം എന്നീ മേഖലകൾക്കും പണം ചെലവാക്കണം

 സംസ്ഥാനങ്ങൾ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കണം

 വായ്‌പാ പരിധി ഉയർത്തുന്നതിലൂടെ കേരളത്തിന് ലഭിക്കുന്നത് 18000കോടി

പൊതുമേഖല സ്ഥാപനങ്ങൾ

 ചില മേഖലകളിൽ മാത്രം പൊതുമേഖലാസ്ഥാപനങ്ങൾ പ്രവർത്തിക്കും

 ഇതിനായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും

 തന്ത്രപ്രധാന മേഖലകളിൽ നാല് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം

മേഖലകൾക്കനുസരിച്ച് തരംതിരിക്കും

കമ്പനീസ് ആക്ട് ലളിതമാക്കൽ

സാങ്കേതിക പിഴവുകൾ കുറ്റകരമല്ലാതാക്കാൻ ഓഡിനൻസ് കൊണ്ടുവരും

കൊവിഡ് കാരണമുള്ള കടബാധ്യതയിൽപ്പെടുന്ന കമ്പനികൾ ഡിഫോൾട്ട് വിഭാഗത്തിൽ ഉൾപ്പെടില്ല. പുതിയ ഇൻസോൾവൻസി നടപടികളൊന്നും ഉണ്ടാകില്ല. ഒരു വർഷത്തേക്കാണ് ആനുകൂല്യം.

എം.എസ്.എം ഇകൾക്കായി നിയമങ്ങളിൽ മാറ്റം

 കമ്പനികളുടെ സാങ്കേതിക പിഴവുകൾ ക്രിമിനൽ കുറ്റമല്ലാതാക്കും

 ഇന്ത്യൻ കമ്പനികൾക്ക് വിദേശത്ത് ഓഹരികൾ ലിസ്റ്റുചെയ്യാം

 വായ്പാതിരിച്ചടിവിൽ വീഴ്ച വരുത്തിയവർക്കെതിരെ ഒരുവർഷത്തേക്ക് നടപടിയില്ല.

തൊഴിലുറപ്പ് പദ്ധതി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് നാൽപ്പതിനായിരം കോടി രൂപകൂടി അധികം വകയിരുത്തി

അധിക തൊഴിൽ ദിനങ്ങൾ കൂടി

ആരോഗ്യം

 ആരോഗ്യമേഖലയിൽ സർക്കാർ നിക്ഷേപം കൂട്ടും.

 സ്വകാര്യമേഖലയുടെ കൂടി സഹായത്തോടെയായിരിക്കും ഇത്

 എല്ലാ ജില്ലാ ആശുപത്രികളിലും പ്രത്യേക പകർച്ചവ്യാധിബ്ളോക്കുകൾസ്ഥാപിക്കും

കൊവിഡ് പ്രതിരോധത്തിന് ഇതിനകം അനുവദിച്ചത് 15000 കോടി രൂപ

ഇതിൽ സംസ്ഥാനങ്ങൾക്ക് 4113 കോടി അനുവദിച്ചു

 പരിശോധനാ കിറ്റ് ലാബ് എന്നിവയ്ക്ക് 550 കോടി

 ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷ്വറൻസ്

 നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ നടപ്പാക്കും

 ബ്ളോക്ക് തലത്തിൽ പബ്ളിക്ക് ഹെൽത്ത് ലാബുകൾ

വിദ്യാഭ്യാസം
 ഓൺലെെൻ വിദ്യാഭ്യാസത്തിന് നടപടി

ഇന്റെർനെറ്റ് സൗകര്യം ഇല്ലാത്തവർക്ക് ചാനലുകൾ വഴി വിദ്യാഭ്യാസ പരിപാടികൾ

12 വിദ്യാഭ്യാസ ചാനലുകൾക്ക് അനുമതി

വിദഗ്ദ്ധരുടെ തത്സമയ ക്ലാസുകൾ ഒരുക്കും

ഈ പാഠശാലയിൽ 200 പാഠപുസ്തകങ്ങൾ കൂടി

ദീക്ഷ എന്ന് പേരിൽ ഡിജിറ്റൽ വിദ്യാഭ്യാസ പ്ളാറ്റ് ഫോം

ഓരോ ക്ലാസിനും ഒരു ടി.വി ചാനൽ

ഓൺലെെൻ കോഴ്സുകൾ

 യു.ജി.സി ഗ്രേഡിംഗിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നൂറ് സർവകലാശാലകൾക്ക് ഒാൺലൈൻ കോഴ്സുകൾ തുടങ്ങാൻ അനുമതി

 പ്രത്യേക റേഡിയോ ക്ളാസുകൾ

 കാഴ്ച-കേൾവി പ്രശ്നമുളളവർക്ക് ഇ കണ്ടന്റുകൾ