ന്യൂഡൽഹി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ആഴ്ചകൾ ഒരുപാട് കഴിഞ്ഞെങ്കിലും, ദിനംപ്രതി രാജ്യത്ത് കൊവിഡ് കേസുകൾ കൂടിക്കൂടി വരികയാണ്. കഴിഞ്ഞ ഏപ്രിൽ 24 ന് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെക്കുറിച്ചും, അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഫലപ്രാപ്തിയും വിശദീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരവധി ചാർട്ടുകൾ പുറത്തിറക്കിയിരുന്നു.
അത്തരത്തിൽ പുറത്തിറക്കിയ ഒരു ചാർട്ടിൽ രാജ്യ വ്യാപകമായി ലോക്ക് ഡൗൺ കൃത്യസമയത്ത് പ്രഖ്യാപിച്ചതിനാൽ കൊവിഡിനെ പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് അവകാശവാദമുന്നയിച്ചു. കൂടാത മേയ് തുടക്കത്തോടെ ദിവസേന പുതിയ കേസുകളുടെ എണ്ണം കുറയാൻ തുടങ്ങുമെന്നും, മെയ് 16 നകം ഇന്ത്യയിൽ പുതിയ കേസുകൾ പൂജ്യമാകുമെന്നും പ്രവചിച്ചു.
The big decision of nation-wide lockdown taken by PM @narendramodi proves to have been very timely and beneficial, as shown by the change in India's case growth trajectory
— PIB India #StayHome #StaySafe (@PIB_India) April 24, 2020
- Chairman, Empowered Group 1 #IndiaFightsCOVID19 pic.twitter.com/JJTpKkoqkK
എന്നാൽ പ്രവചനങ്ങൾക്ക് വിരുദ്ധമായി, മെയ് 16 ന് ഇന്ത്യയിൽ 4,987 പുതിയ കൊവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തതത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏകദിന കണക്ക്. ചാർട്ടുകളുമായി ഒരു സാമ്യവുമില്ലാത്ത രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി രാജ്യത്ത് ദിനംപ്രതി 3,200 ലധികം കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയെവരെ മറികടന്നിരിക്കുകയാണ് ഇന്ത്യ. ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് കൊവിഡിനെ കീഴ്പ്പെടുത്താൻ സാധിക്കാത്തത്?ഇതിനെക്കുറിച്ച് വിശദീകരണം നൽകാൻ കേന്ദ്രസർക്കാർ ബാദ്ധ്യസ്ഥരാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.