പേഗ്യാംഗ്: സുപ്രധാന ചാരസംഘടനയുടെ തലവനെയും സുപ്രീം ഗാർഡ് കമാൻഡറേയും മാറ്റി നിയമിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ചാരസംഘടനയുടെ തലവനായിരുന്ന ജാംഗ് കിൽ സോംഗിനെ മാറ്റി ലെഫ്. ജനറൽ റിം ക്വാംഗ് ഇല്ലിനേയും കിമ്മിന്റെയും കുടുംബത്തിന്റെയും പ്രധാന അംഗരക്ഷകനും സുപ്രീം ഗാർഡ് കമാൻഡറുമായ യുൻ ജോംഗ് റിന്നിനെ മാറ്റി ഭരണകക്ഷി കേന്ദ്രക്കമ്മിറ്റിയംഗം ക്വാക് ചാംഗ് സികിനേയും തത്സ്ഥാനങ്ങളിലേക്ക് നിയമിച്ചു.
2010 മുതൽ തന്റെ വിശ്വസ്തരായി നിലകൊണ്ട രണ്ട് സുപ്രധാന ഉദ്യോഗസ്ഥരെ കിം മാറ്റിയത് എന്തിനാണെന്ന് വ്യക്തമല്ല. എന്നാൽ, ഭരണത്തിലടക്കം പുത്തൻ പരിഷ്കാരങ്ങൾക്ക് കിം പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സഹോദരി കിം യോ ജോംഗ് അധികാരത്തിൽ എത്താതിരിക്കാൻ വേണ്ടിയാണ് പുതിയ നീക്കമെന്നും സൂചനകളുണ്ട്.