മുഖത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്ന ഒന്നാണ് വിറ്റാമിൻ ഇ. മുഖത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വിറ്റാമിൻ ഇ വളരെ ഫലപ്രദമായി തന്നെ ഉപയോഗിക്കാവുന്നതാണ്. ഇത് ആന്റിഓക്‌സിഡന്റും പോഷകവും ആയതിനാൽ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുവാൻ സാധിക്കുന്നു. ത്വക്ക് രോഗങ്ങൾ, സൂര്യതാപം, പൊള്ളൽ, ചർമ്മത്തിന്റെ വാർദ്ധക്യ പ്രശ്നം എന്നിവയ്ക്ക് വിറ്റാമിൻ ഇ ഉപയോഗിക്കുന്നു. വിറ്റാമിൻ ഇ എണ്ണയുടെ പോഷകങ്ങൾ ചർമ്മ കോശങ്ങളിലേക്ക് തുളച്ചുകയറുമ്പോൾ ചർമ്മം തിളക്കവും മിനുസമാർന്നതുമായി കാണപ്പെടുന്നു.
മുഖത്ത് വിറ്റാമിൻ ഇ എണ്ണ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന വഴികൾ :
വിറ്റാമിൻ ഇയും വെളിച്ചെണ്ണയും
ഒരു പാത്രത്തിൽ വെളിച്ചെണ്ണയും വിറ്റാമിൻ ഇ എണ്ണയും ചേർത്ത് യോജിപ്പിക്കുക. മുഖത്ത് ഈ മിശ്രിത സൗമ്യമായി മസാജ് ചെയ്യുക. ഈ മസാജ് ദിവസവും ചെയ്യുന്നതിലൂടെ ഫലം ലഭിക്കുന്നു.ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നൽകുകയും ചെയ്യുന്നതിനോടൊപ്പം ചർമ്മത്തിലെ വീക്കം കുറച്ച് നിറം വർദ്ധിപ്പിക്കുന്നു.
തൈര്, നാരങ്ങ, തേൻ എന്നിവയോടൊപ്പം വിറ്റാമിൻ ഇ എണ്ണ
ഈ പ്രകൃതി ചേരുവകൾക്ക് ഓരോന്നിനും അവരുടേതായ ഗുണങ്ങളുണ്ട്. തൈരിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയുന്ന ഗുണങ്ങളുണ്ട്, മുഖക്കുരു കുറയ്ക്കാൻ നാരങ്ങ സഹായിക്കും, തേൻ ഒരു മോയ്സ്ചറൈസറായി പ്രവർത്തിക്കും. മികച്ച ഫലങ്ങൾക്കായി അവയെല്ലാം വിറ്റാമിൻ ഇ എണ്ണയുമായി സംയോജിപ്പിക്കുക.
2-3 വിറ്റാമിൻ ഇ ഗുളികകൾ പൊട്ടിച്ച് ഒരു പാത്രത്തിൽ ഒഴിക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും തൈരും ചേർത്ത് യോജിപ്പിക്കുക. മുഖത്ത് പുരട്ടുന്നതിന് മുമ്പായി റോസ് വാട്ടർ ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കുക. തയ്യാറാക്കിയ ഫെയ്സ് മാസ്ക് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങാൻ അനുവദിക്കുക. 15 മിനിറ്റിന് ശേഷം, തണുത്ത വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകുക. ആഴ്ചയിൽ രണ്ടുതവണ നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ, മുഖത്ത് ഒരു തിളക്കം ദൃശ്യമാകും. ഇത് പകൽ ഒരു തവണയും ഉറങ്ങുന്നതിനുമുമ്പ് ഒരു തവണയും പ്രയോഗിക്കണം. കിടക്കുന്നതിന് മുമ്പായി മുഖത്ത് വിറ്റാമിൻ ഇ പ്രയോഗിക്കുന്നത് ചർമ്മത്തിൽ സൗമ്യമായി പ്രവർത്തിക്കുകയും ആരോഗ്യകരവും മനോഹരവുമായ ചർമ്മത്തിന് കാരണമാവുകയും ചെയ്യും.
ചർമ്മത്തിലെ പാടുകൾ / മുഖക്കുരു നീക്കുന്നു
ചർമ്മത്തിലെ പാടുകളിൽ വിറ്റാമിൻ ഇ എണ്ണ പുരട്ടുന്നത് പാടുകൾ കുറയ്ക്കാനും മുഖക്കുരു നീക്കം ചെയ്യുവാനും സഹായിക്കും. വിറ്റാമിൻ ഇ ഗുളികയിൽ നിന്ന് ദ്രാവകം പുറത്തെടുക്കുക. ഇത് മുഖക്കുരു, പാടുക്കൾ എന്നിവയിൽ നേരിട്ട് പ്രയോഗിക്കണം. നിങ്ങൾ ഇത് ഒരു രാത്രി മുഴിവൻ മുഖത്ത് പുരട്ടി വച്ച് അടുത്ത ദിവസം രാവിലെ വെള്ളത്തിൽ മുഖം വൃത്തിയാക്കുക.
ഗ്ലിസറിൻ, വിറ്റാമിൻ ഇ ഓയിൽ ഒരു ടീസ്പൂൺ എടുത്ത്, അതിലേയ്ക്ക് ഒരു ടീസ്പൂൺ റോസ് വാട്ടറും ഒരു വിറ്റാമിന് ഇ ഗുളിക പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. ഇത് 4 - 5 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെ മുഖം തണുത്ത വെള്ളത്തിൽ കഴുകണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക.
വരണ്ട ചർമ്മത്തിന് പാൽ, തേൻ, വിറ്റാമിൻ ഇ എണ്ണ
വരണ്ട ചർമ്മത്തെ തടയാൻ ഉപയോഗിക്കുന്ന തെളിയിക്കപ്പെട്ട ഘടകങ്ങളാണ് പാലും തേനും.
പാലും തേനും തുല്യ അളവിൽ എടുത്ത് അതിലേയ്ക്ക് രണ്ട് വിറ്റാമിൻ ഇ ഗുളികകൾ പൊട്ടിച്ച് ഒഴിച്ച ശേഷം നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടിയ ശേഷം, 30 മിനിറ്റ് ഇത് ഉണങ്ങാൻ അനുവദിക്കുക. അതിന് ശേഷം മുഖം കഴുകുക. മുഖം കഴുകാൻ ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക.
തേൻ, പപ്പായ, വിറ്റാമിൻ ഇ എണ്ണ
ഒരു പാത്രത്തിൽ പപ്പായ തൊലി അരച്ചത് എടുത്ത് അതിൽ വിറ്റാമിൻ ഇ ഗുളിക പൊട്ടിച്ച് അതിന്റെ എണ്ണ അതിലേക്ക് കലർത്തി യോജിപ്പിക്കുക. അതിന് ശേഷം അതിലേക്ക് തേൻ ചേർക്കണം. ശേഷം, ഈ ഫേയ്‌സ് മാസ്ക് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി വരണ്ടതാക്കാൻ അനുവദിക്കണം. ഫേയ്‌സ് മാസ്ക് പൂർണ്ണമായും വരണ്ടുപോകുമ്പോൾ നിങ്ങൾ മുഖം വെള്ളത്തിൽ കഴുകണം. മികച്ച ഫലങ്ങൾക്കായി ഈ മാസ്ക് ആഴ്ചയിൽ മൂന്നു ദിവസം ഇടയ്ക്കിടെ പ്രയോഗിക്കണം.