ജന്മദിനം മാധുരി ദിക്ഷീത് ആരാധകരുമായി പങ്കുവച്ചത് ഗായികയായി. കാൻഡിൽ എന്നു പേരിട്ട ഗാനത്തിന്റെ ചെറിയൊരു ഭാഗവുമായി ടീസർ പുറത്തിറങ്ങി. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ പ്രതീക്ഷ കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെയാണ് ഗാനം ചെയ്തതെന്ന് മാധുരി പറയുന്നു. ക്ളോസപ്പ് ഷോട്ടുകൾ കൂടുതലായി ഉപയോഗിച്ചിരിക്കുന്ന ഗാനത്തിൽ മാധുരിയുടെ കണ്ണുകളാണ് അധികവും കാണിച്ചിട്ടുള്ളത്. ഗാനത്തിന്റെ ഒറ്റവരി പാടി നിറുത്തിയശേഷം ഉടൻ വരുമെന്നും വിഡിയോയിൽ എഴുതി കാണിക്കുന്നു. ജന്മദിനത്തിന് ആശംസ നേർന്നവർക്കെല്ലാം താരം നന്ദി പറയുന്നു. എനിക്ക് തന്ന സ് നേഹം കുറിച്ച് തിരിച്ചു തരണമെന്ന് തോന്നി. മുഴുവൻ ഗാനം ഉടൻ പുറത്തിറങ്ങുമെന്നും മാധുരി.ഗായികയായും മാധുരി തിളങ്ങിയിരിക്കുകയാണ്.