റിയാദ്: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 80 ആയി.

സൗദി അറേബ്യയിൽ കൊവിഡ് ബാധിതർ അരലക്ഷം കടന്നു. മരണം 302. ഇന്നലെ 2,840 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ആകെ രോഗികൾ 52,016 ആയത്. പത്തുപേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. കുവൈറ്റിൽ 11 പേർ കൂടി മരിച്ചതോടെ ആകെ മരണം 107. 251 ഇന്ത്യക്കാ‍ർ ഉൾപ്പെടെ 942 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 13,802. ഇതിൽ 4600 പേർ ഇന്ത്യക്കാരാണ്.

ഖത്തറിൽ 1547 പുതിയ രോഗികൾ. ആകെ രോഗബാധിതർ 30,972. 158 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.

ഒമാനിൽ 404 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 5186 ആയി. ഇതിൽ 3830 പേരും മസ്കറ്റിൽ നിന്നുള്ളവരാണ്. 1436 പേർ രോഗമുക്തി നേടി.