പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് തുളസി. നമ്മുടെ വീട്ടുമുറ്റത്ത് തുളസി വളരാറുണ്ടെങ്കിലും ചിലപ്പോൾ അത് പെട്ടെന്ന് തന്നെ കരിഞ്ഞ് പോകുന്നുണ്ടാകും. മുറ്റത്ത് വളരുന്ന തുളസിയിൽ നിന്ന് കുടുബത്തിന്റെ ഐശ്വര്യം മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. അതിനാൽ വീട്ടിൽ കരിഞ്ഞ് നിൽക്കുന്ന തുളസിയെ അപകടത്തിന്റെ സൂചനയായിട്ടാണ് കണക്കാക്കുന്നത്. തുളസി കരിഞ്ഞ് പോകാതിരിക്കാൻ പലരും പരമാവധി ശ്രമിക്കാറുണ്ട്. എന്നാൽ കുറച്ച് ശ്രദ്ധ നൽകിയാൽ നല്ല രീതിയിൽ തുളസി വളർന്ന് വരുന്നതാണ്.
പഴത്തൊലി അൽപം വെള്ളത്തിലിട്ട് രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ഈ വെള്ളം ഒഴിച്ച് കൊടുക്കുന്നത് ചെടിയുടെ വളർച്ചയെ സഹായിക്കുന്നു.