fred-willard
FRED WILLARD

വാഷിംഗ്ടൺ: ലോകപ്രശസ്ത നടനും ഹാസ്യകലാകാരനും എഴുത്തുകാരനുമായ ഫ്രഡ് വില്യാഡ് വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു. 86 വയസായിരുന്നു. കഴിഞ്ഞ 61 വർഷമായി ഹോളിവുഡ് സിനിമ - ടെലിവിഷൻ മേഖലകളിൽ കഴിഞ്ഞ 61 വർഷമായി നിറസാന്നിദ്ധ്യമായിരുന്നു വില്യാഡ്. ഡീൻ മാർട്ടിൻ ഷോ, ടുനൈറ്റ് ഷോ തുടങ്ങിയ ഹാസ്യപരിപാടികളിലൂടെയാണ് വില്യാഡ് കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. മേരി ഹാർട്ട് മാൻ മേരി ഹാർട്ട് മാൻ, ഫെൻവുഡ് 2 നൈറ്റ്, അമേരിക്ക ടു നൈറ്റ് എന്നീ ടെലിവിഷൻ സീരിസുകളിലൂടെ അദ്ദേഹം പ്രശസ്തനായി.1967ൽ ടീനേജ് മദർ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചെങ്കിലും എട്ട് വർഷത്തോളം അദ്ദേഹത്തിന് മികച്ച കഥാപാത്രങ്ങൾ ഒന്നും ലഭിച്ചില്ല. വീണ്ടും അദ്ദേഹം ടെലിവിഷൻ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1976 മുതൽ ഹോളിവുഡിൽ നിന്ന് മികച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിച്ചു തുടങ്ങി. ബെസ്റ്റ് ഇൻ സ്നോ, ഫിഫ്റ്റി ഷേഡ്സ് ഒഫ് ബ്ലാക്ക്, ദ വെഡിംഗ് പ്ലാനർ, ഹൗ ഹൈ, ടെഡി ബിയേഴ്സ് പിക്നിക് അങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 100ലധികം ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചു. സ്പേസ് ഫോഴ്സ് എന്ന സീരിസ് പുറത്തിറങ്ങാനുണ്ട്. ദ ബോബി റോബർട്ട്സ് പ്രോജകറ്റാണ് അവസാന ചിത്രം. പരേതയായ മേരി വില്യാഡാണ് ഭാര്യ. ഹോപ്പ് മകളാണ് .