മനില: ഫിലിപ്പിൻസിൽ വീശിയടിച്ച അംബോ ചുഴലിക്കാറ്റിൽ അഞ്ച് മരണം. കിഴക്കൻ വിസയാസ്, ക്യൂസോൺ സ്വദേശികളാണ് മരണപ്പെട്ടത്. ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. വൈദ്യുതി ബന്ധം തകരാറിലായി. വീടുകളുടെ മേൽക്കൂരകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ദ്വീപ് രാജ്യമായ ഫിലിപ്പിൻസിൽ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. 2013ൽ ഫിലിപ്പീൻസിൽ വീശിയടിച്ച ഹെയ്ൻ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വരുത്തിയത്.