കൊവിഡ് രോഗത്തിന്റെ ലക്ഷണങ്ങളായി ഏപ്രിലിൽ ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പ് പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയവയായിരുന്നു. എന്നാൽ ഇതിൽ മാറ്റങ്ങൾ വരുന്നു എന്നാണ് ദി സയന്റിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിൽ വന്ന വാർത്ത. പുതിയ ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കുന്നത് മാംസപേശികളിലെ വേദന, തലവേദന, രുചി നഷ്ടം എന്നിവയാണ്. രോഗം പടരുന്ന ക്രമത്തിൽ ലക്ഷണങ്ങളിൽ ഇനിയും വ്യത്യാസം വരാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ പ്രായ വ്യത്യാസമനുസരിച്ച് ലക്ഷണങ്ങൾ മാറാം. കൊവിഡ് രോഗം ബാധിച്ച് ന്യൂയോർക്കിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച 33നും 49 വയസിനും ഇടയിലുള്ള 5 രോഗികൾക്ക് പക്ഷാഘാതവും ഉണ്ടായി.