kpcc

തിരുവനന്തപുരം: കർണാടകയിൽ കുടുങ്ങിയ മലയാളികൾക്ക് കോൺഗ്രസിന്റെ സഹായ ഹസ്തം. ഇത് വരെ 16 ബസുകളിലാണ് മലയാളികളെ തിരികെയെത്തിച്ചത്.
കേരളത്തിലെ നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകൾ വാടകയ്ക്ക് എടുത്തത്. മേയ് 11 നാണ് ആദ്യ ബസ് കേരളത്തിലെത്തിയത്. കർണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഉദ്യമം. ക‌ർണാടകയിലെ കോൺഗ്രസ് എം.എൽ.എ ഹാരീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ബസ് യാത്ര പൂർണമായും സൗജന്യമായിരുന്നു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ എല്ലാം പാലിച്ചാണ് ബസ് സർവീസ് നടത്തിയത്.