gambhir-

ന്യൂഡൽഹി∙ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ പ്രസ്താവനകളുമായി രംഗത്ത് വന്ന ഷാഹിദ് അഫ്രീദിക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുൻ ഇന്ത്യൻ താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീർ. ഏഴു ലക്ഷത്തോളം വരുന്ന പാക്കിസ്ഥാൻ സൈന്യത്തിന് പാക്കിസ്ഥാനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന അഫ്രീദിയുടെ പ്രസ്താവനയെയും ഗംഭീർ പരിഹസിച്ചു. ബംഗ്ലദേശിന്റെ കാര്യം അഫ്രീദിക്ക് ഓർമ്മവേണമെന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചു.

പാക്ക് അധീന കശ്മീർ സന്ദർശിച്ചപ്പോഴാണ് ഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തി വീണ്ടും വിവാദനായകനായത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്ത്യയിലെ കാശ്മീരികളും പാകിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു.


ഈ പ്രസ്താവനയ്ക്കാണ് ഗംഭീരിന്റെ ഗംഭീര മറുപടി .‘20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴു ലക്ഷം സൈനികർ പാക്കിസ്ഥാനുണ്ടെന്ന്16 വയസുകാരനായ ഷാഹിദ് അഫ്രീദി അവകാശപ്പെടുന്നു. എന്നിട്ടും കഴിഞ്ഞ 70 വർഷമായി അവർ കാശ്മീരിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ്. അഫ്രീദി, ഇമ്രാൻ ഖാൻ, ബജ്‌വ തുടങ്ങിയവർ ഇന്ത്യയ്‍‌ക്കും നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പി പാക്കിസ്ഥാനിലെ ജനങ്ങളെ കബളിപ്പിക്കുമായിരിക്കും. എങ്കിലും അവസാനദിവസം വരെ വരെ കാശ്മീർ കിട്ടുമെന്ന് കരുതേണ്ട. ബംഗ്ലദേശ് ഓർമയുണ്ടല്ലോ എന്ന് ഗംഭീർ ട്വിറ്ററിൽ കുറിച്ചു.

Pak has 7 lakh force backed by 20 Cr ppl says 16 yr old man @SAfridiOfficial. Yet begging for Kashmir for 70 yrs. Jokers like Afridi, Imran & Bajwa can spew venom against India & PM @narendramodi ji to fool Pak ppl but won't get Kashmir till judgment day! Remember Bangladesh?

— Gautam Gambhir (@GautamGambhir) May 17, 2020