covid-in-goa
COVID IN GOA

പനാജി: ഗോവയിലെത്തുന്ന അന്യസംസ്ഥാനക്കാർ നിർബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്നും ഇതിനായി 2000 രൂപ ഫീസ് ഈടാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഗോവ ചീഫ് സെക്രട്ടറി പരിമൾ റായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ആയുഷ്‌മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നവർ, ഔദ്യോഗിക ആവശ്യത്തിനെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ഫീസിൽ നിന്ന് ഒഴിവാക്കിയേക്കും.

സംസ്ഥാനത്ത് എത്തുന്നവരിൽ നിന്നെല്ലാം സത്യവാങ്മൂലം എഴുതിവാങ്ങുകയും ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യും. സത്യവാങ്മൂലത്തിനുള്ള ഫോമുകൾ റെയിൽവേ സ്‌റ്റേഷനുകളിലും മറ്റും ലഭ്യമാക്കും. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16 ആയി വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.