മുംബയ്: ഹിന്ദി ടെലിവിഷൻ താരം മൻമീത് ഗ്രേവാൾ (32) ആത്മഹത്യ ചെയ്തു. ലോക്ക് ഡൗൺ മൂലം ഷൂട്ടിംഗ് നിലച്ചതിനാൽ മൻമീത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. നവി മുംബയിലായിരുന്നു താമസം.
ഭാര്യ അടുക്കളയിലായിരുന്നപ്പോൾ ഇദ്ദേഹം കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. കസേര വീഴുന്ന ശബ്ദം കേട്ടെത്തിയ ഭാര്യ തൂങ്ങി നിൽക്കുന്ന മൻമീതിനെരക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നിലവിളി കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ മൻമീതിനെ താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടുവാടക പോലും നൽകാനാവാത്ത അവസ്ഥയിലായിരുന്നു മൻമീതെന്നാണ് വിവരം.
മൻമീതിന്റെ ഭാര്യയുടെ കരച്ചിൽ അയൽക്കാർ കേട്ടിട്ടും അവഗണിച്ചെന്നും റിപ്പോർട്ടുകളുണ്ട്. നടന് കൊവിഡാണെന്ന ധാരണയെത്തുടർന്നാണ് ഈ മുഖംതിരിക്കലെന്നാണ് സൂചന.