
ന്യൂഡൽഹി∙ രാഷ്ട്രപതി ഭവന്റെ ചുമതലയുള്ള അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനെതുടർന്ന് രാഷ്ട്രപതി ഭവനിലെ പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ക്വാറന്റീനിൽ പോയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാഷ്ട്രപതി ഭവൻ കെട്ടിടത്തിലാണ് കൊവിഡ് ബാധിച്ച ഉദ്യോഗസ്ഥന്റെയും ഓഫീസ് പ്രവർത്തിക്കുന്നത്. രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥന്റെ ബന്ധുവിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം രാഷ്ട്രപതി ഭവൻ കോംപ്ലക്സിലെ 115 വീടുകളിലെ താമസക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലെ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.