exam

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടിയതിന് തുടർന്ന് കേരളത്തിൽ 26 മുതൽ നടത്താനിരുന്ന എസ്.എസ്.എൽ.സി പരീക്ഷകളുടെ കാര്യത്തിൽ അന്തിമതീരുമാനം നാളെ ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേയ് 31 വരെ അടച്ചിടണമെന്ന് ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുള്ള മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാറ്റിവെച്ച എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകൾ 26ന് തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. കേന്ദ്ര നിർദ്ദേശത്തിന്റെ സാഹചര്യത്തിൽ 26ന് തുടങ്ങേണ്ട പരീക്ഷകൾ ഒരുപക്ഷെ മാറ്റിവെക്കാനിടയുണ്ട്. മൂന്ന് പരീക്ഷകളാണ് ഇനി നടക്കാനുള്ളത്.

അതേസമയം സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പ്രവേശന നടപടികളും പൂർത്തിയായ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയവും നാളെ തുടങ്ങും. കൊവിഡ് മൂലം രണ്ട് മാസത്തോളമായി അടച്ചിട്ട സ്കുളൂകളിലാണ് പ്രവേശന നടപടികൾ തുടങ്ങുന്നത്.

സമ്പൂർണയുടെ പോർട്ടലിലൂ‍ടെ ഓൺലൈൻ വഴിയോ നേരിട്ടെത്തിയോ പ്രവേശനം നേടാം. പൂർത്തിയായ എസ്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയവും വിവിധ കേന്ദ്രങ്ങളിൽ തുടങ്ങുകകയാണ്.