മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ഒത്തുകളി നടന്നതായ മാദ്ധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ക്ളബുകളായ വിയ്യാറയലും ഗെറ്റാഫെയും. സ്പാനിഷ് റേഡിയോയായ ‘കോപ്’ ആണ് കഴിഞ്ഞ സീസണിനൊടുവിൽ ഒത്തുകളി നടന്നെന്ന് വാർത്തപുറത്തുവിട്ടത്.
രണ്ട് മുൻകളിക്കാർ തമ്മിലെ സംഭാഷണത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ ലഭിച്ചെന്നാണ് കോപ് റേഡിയോ വ്യക്തമാക്കിയത്. വിയ്യാറയൽ- ഗെറ്റാഫെ മത്സരം 2-2 എന്ന നിലയിൽ സമനിലയായിരുന്നു. ഗെറ്റാഫെ വലൻസിയക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താവുകയും ചാമ്പ്യൻസ് ലീഗ് ബർത്ത് നഷ്ടമാകുകയുംചെയ്തു.