
കൊച്ചി: സൗരവ് ഗാംഗുലിക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി. സി ) നയിക്കാനുള്ള കഴിവുണ്ടെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്ടനും കമന്റേറ്ററുമായ ഡേവിഡ് ഗോവർ. ഐ.സി.സിയെ നയിക്കുന്നതിനേക്കാൾ വെല്ലുവിളിയായ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് ഗാംഗുലി മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഗോവർ പറഞ്ഞു. ഇത് ഐ.സി.സിയെ നയിക്കാനും ഗാംഗുലിക്ക് കഴിയുമെന്നതിന്റെ തെളിവാണെന്ന് ഐ.എ.സ്.എഫിന്റെ കായിക ആരാധകരെ മാത്രം അടിസ്ഥാനമാക്കിയുള്ള സംരംഭമായ ഗ്ലോഫാൻസിന്റെ ട്വിറ്റർ ഹാൻഡിൽ ആരാധകരുമായി നടത്തിയ പ്രത്യേക ആശയവിനിമയത്തിൽ ഗോവർ വ്യക്തമാക്കി.
കോടികണക്കിന് ആളുകൾ ഏറ്റവും താത്പര്യത്തോടെ പിന്തുടരുന്ന ഒരു കളിയുടെ കാര്യത്തിൽ സമ്പൂർണ ഉത്തരവാദിത്വത്തോടെയാണ് ഗാംഗുലി കാര്യങ്ങൾ ചെയ്യുന്നത്. എല്ലാവരേയും ഒരുമിച്ചു നിറുത്താനുള്ള കഴിവ് ഗാംഗുലിക്ക് ഉണ്ടെന്നും ഗോവർ പറഞ്ഞു.