bayern

ബെർലിൻ : ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യണിക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് യൂണിയൻ ബർലിനെ കീഴടക്കി. റോബർട്ട് ലെവൻഡോ‌വ്സ്‌കിയും ബെഞ്ചാമിൻ പവാർദുമാണ് ബയേണിനായി ലക്ഷ്യം കണ്ടത്. 26 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ബേയൺ തന്നെയാണ് പോയിന്റ് ടേബിളിൽ മുന്നിൽ.

മറ്രൊരു മത്സരത്തിൽ മൈൻസ് കോളിനുമായി സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.ആറാം മിനിട്ടിൽ യുത്തിന്റെ പെനാൽറ്റിയിലൂടെ കോളിനാണ് ആദ്യം സ്കോർ ചെയ്തത്.53-ാം മിനിട്ടിൽ കൈൻസ് ലീഡുകയർത്തി. എന്നാൽ ഇവിടെ നിന്ന് തിരിച്ചടിച്ച് മൈൻസ് സമനില പിടിക്കുകയായിരുന്നു. 61-ാം മിനിട്ടിൽ അവോയിനിയും 72- ാം മിനിട്ടിൽ മലോംഗും മൈൻസിനായി സ്കോർ ചെയ്തു.