ന്യൂഡൽഹി: രാജ്യത്തെ ഇ-കൊമേഴ്സ് കമ്പനികൾക്ക് ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ പ്രവർത്തനാനുമതി നൽകി കേന്ദ്ര സർക്കാർ. അവശ്യവസ്തുക്കളും അവശ്യവസ്തുക്കളുടെയും അല്ലാത്തവയുടെയും ഡെലിവറികൾ നടത്താനാണ് കേന്ദ്ര സർക്കാർ കമ്പനികൾക്ക് അനുമതി നൽകിയത്.
ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിക്കൊണ്ടുള്ള ഉത്തരവിലാണ് പുതിയ ഇളവുകൾ. റെഡ് സോണുകളിൽ ഉൾപ്പെടെ കമ്പനികൾക്ക് വസ്തുക്കൾ ഡെലിവറി ചെയ്യാവുന്നതാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ വിതരണത്തിനു വിലക്കുണ്ട്.
ഇവിടെ അവശ്യ വസ്തുക്കളുടെ വിതരണം മാത്രമേ അനുവദിക്കൂ. കണ്ടെയ്ൻമെന്റ് സോണുകളിലെ നിരീക്ഷണം കർശനമാക്കുമെന്നും മെഡിക്കൽ, അവശ്യസേവനങ്ങൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും കർശനമായി നിരീക്ഷിക്കുമെന്നുംകേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.