dubai

കണ്ണൂർ: ദുബായിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിൽ രണ്ട് യാത്രക്കാർക്ക് കൊവിഡ് രോഗലക്ഷണങ്ങൾ. കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് പരിശോധനയിൽ രോഗലക്ഷണം കണ്ടെത്തിയത്. ഇരുവരേയും അഞ്ചരക്കണ്ടിയിലുള്ള പ്രത്യേക കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി എത്തിയ വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 127 പേർ കണ്ണൂർ സ്വദേശികളും, 58 പേർ കാസർകോട് ജില്ലക്കാരുമാണ്. കോഴിക്കോട്, കൂർഗ് സ്വദേശികളും ഇതിലുണ്ടായിരുന്നു.

അതേസമയം,​ കഴിഞ്ഞ ദിവസം രാത്രി ഗള്‍ഫില്‍ നിന്നും മൂന്ന്‍ വിമാനങ്ങള്‍ പ്രവാസികളുമായി നെടുമ്പാശേരിയിലെത്തി. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും ബഹ്‌റിനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനവുമാണ് പ്രവാസികളുമായി എത്തിയത്.