sensex

മുംബയ്: ഓഹരിവിപണിയിൽ നേട്ടമില്ലാതെ തുടക്കം. കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വിപണിയെ തുണച്ചില്ല. സെന്‍സെക്‌സ് 631 പോയന്റ് നഷ്ടത്തില്‍ 30465ലും നിഫ്റ്റി 184 പോയന്റ് താഴ്ന്ന് 8951ലുമാണ് വ്യാപാരം നടക്കുന്നത്. ലോക്ക്ഡൗണ്‍ മേയ് 31വരെ നീട്ടിയതും വിപണിയെ ബാധിച്ചു.

കോള്‍ ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ, ബജാജ് ഫിനാന്‍സ്, ഐഒസി, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ബി.എസ്.ഇയിലെ 550 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 574 ഓഹരികള്‍ നഷ്ടത്തിലുമാണ്.

നിഫ്റ്റി ബാങ്ക്, വാഹനം, എഫ്.എം.സി.ജി, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങി മിക്കാവാറും സൂചികകള്‍ നഷ്ടത്തിലാണ്. ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ, ടിസിഎസ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.