എല്ലാവരുടേയും അടുക്കളയിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് പല തരത്തിൽ നമുക്ക് മുഖസൗന്ദര്യത്തിനായി ഉപയോഗിക്കാവുന്നതാണ്. പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. വൈറ്റമിന് സി, ബി 6, പൊട്ടാസ്യം, നിയാസിൻ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ഉരുളക്കിഴങ്ങിൽ. ചർമ്മത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിനും ശരീരത്തിനും തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഉരുളക്കിഴങ്ങ് വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെയാണ് ഉരുളക്കിഴങ്ങ് തൊലിയും. എങ്ങനെയെല്ലാമാണ് ഉരുളക്കിഴങ്ങ് ഫലപ്രധമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതെന്ന് നോക്കാം.
ഉരുഴക്കിഴങ്ങ് നീര്
ദിവസവും മുഖത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് ചുളിവുകൾ ഇല്ലാത്ത തിളങ്ങുന്ന ചർമ്മം നിലനിർത്താൻ സഹായിക്കും.
തണുത്ത ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് സൂര്യാഘാതം ഭേദമാക്കാൻ സഹായിക്കും. ഉരുളക്കിഴങ്ങ് നീര് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. ഇത് സൂര്യാഘാതം മൂലം ഉണ്ടാക്കുന്ന എല്ലാവിധ ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നു.
കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ കുറയ്ക്കുന്നതിന് ഉരുളക്കിഴങ്ങ് നീരിൽ മുക്കിയ പഞ്ഞി അൽപനേരം കണ്ണിന് താഴെ വയ്ക്കുക.
ഉരുളക്കിഴങ്ങ് നീരും നാരങ്ങ നീരും ചേർന്ന മിശ്രിതം ചർമ്മത്തെ മൃദുലവും തിളക്കമുള്ളതും ആക്കും. നാരങ്ങ നീര് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
തിളങ്ങുന്ന മനോഹരമായ ചർമ്മം ലഭിക്കാൻ ഉരുളക്കിഴങ്ങ നീര്, നാരങ്ങ നീര്, മുൾട്ടാണി മിട്ടി എന്നിവ ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുക. ഇത് ദിവസവും കിടക്കാൻ പോവുന്നതിന് മുമ്പ് ചെയ്യുക.
ഉരുളക്കിഴങ്ങിന്റെ തൊലി
നേരിയ ഉരുള്ളക്കിഴങ്ങിന്റെ തൊലി എണ്ണമയമുള്ള ചർമ്മം അകറ്റാനും, സ്ക്രബറായും, തിളക്കം ലഭിക്കാനും ഉപയോഗിക്കാം. അത് എങ്ങനെയെല്ലാമെന്ന് നോക്കാം.
തക്കാളി അരച്ച് ആദ്യം മുഖത്തിടുക. അതിനുശേഷം ഉരുളക്കിഴങ്ങ് തൊലി ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് ചർമ്മത്തിന് തിളക്കം നൽകും.
പഞ്ചസാരയും ഉരുളക്കിഴങ്ങ് തൊലിയും ചേർത്ത് പേസ്റ്റാക്കി മുഖത്തിടാം. മുഖത്തെ അമിതമായ എണ്ണമയം നീക്കുന്നു.
മഞ്ഞൾപ്പൊടിയും ഉരുളക്കിഴങ്ങ് തൊലിയും ചേർത്തരച്ച് മുഖത്തിടാം. ഇത് മുഖത്തിന് തിളക്കം കൂട്ടും.
പാൽപ്പാടയിൽ മുക്കി ഉരുളക്കിഴങ്ങ് തൊലി മുഖത്ത് മസാജ് ചെയ്യുന്നത് മുഖക്കുരു കളയാൻ സഹായിക്കും.