ആടുജീവിതം സിനിമയുടെ ജോർദ്ദാനിൽ നടന്നുവന്നിരുന്ന ചിത്രീകരണത്തിന് പാക്കപ്പ്. നിലവിലെ ഷെഡ്യുൾ പൂർത്തിയായ വിവരം പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കർഫ്യൂ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇടയ്ക്ക് ചിത്രീകരണം നിന്നുപോയിരുന്നു. എന്നാൽ ഏപ്രിൽ 24 ന് വീണ്ടും ചിത്രീകരണം പുനരാഭിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് കഴിഞ്ഞ ദിവസം അവസാനമായത്.
മാർച്ച് പതിനാറിനായിരുന്നു ജോർദ്ദാനിൽ ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മരുഭുമിയിൽ നിന്നുള്ള നിർണായക രംഗങ്ങളാണ് ജോർദ്ദാനിലെ വാദിറാമിൽ വച്ച് ചിത്രീകരിച്ചത്. 58 പേരുടെ ഇന്ത്യൻ സംഘത്തിനൊപ്പം മുപ്പതോളം ജോർദ്ദാൻ സ്വദേശികളും ചിത്രീകരണ സംഘത്തിൽ ഉണ്ടായിരുന്നു.