പലരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും തരുന്ന ഒരു സ്ഥലമാണ് അവരുടെ വീട്. ഓഫീസിലെ ടെൻഷനുകളെല്ലാം മറന്ന് സ്വസ്ഥമായി ഇരിക്കൻ നമ്മൾ ആഗ്രഹിക്കുന്നത് വീടുകളിലാണ്. ശരിക്കും പറഞ്ഞാൽ നമ്മുടെ ജീവിതത്തിലെ പോസിറ്റീവ് എനർജ്ജിക്ക് കാരണമാകുന്നത് വീടുകളാണ്. എന്നാൽ ചില സമയങ്ങളിൽ വീട് പോലും നമ്മളിൽ നെഗറ്റീവ് എനർജ്ജിക്ക് കാരണമായി മാറുന്നു. നെഗറ്റീവ് എനർജ്ജി അകറ്റി വീട് പോസിറ്റീവ് ആക്കി മാറ്റാൻ ഇതാ കുറച്ച് വഴികൾ.
വീട്ടിലെ ഐശ്വര്യത്തിന്റെ പ്രതീകമാണ് അടുക്കള. ഇത് തെക്കുകിഴക്ക് ഭാഗത്തായിട്ടാണ് വരേണ്ടത്. വടക്ക്, വടക്ക്-കിഴക്ക് ഭാഗത്തായി അടുക്കളയുണ്ടാക്കിയാൽ അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
മുറികൾ വൃത്തിയാക്കുന്ന ചൂൽ ഭിത്തിയിൽ ചാരി വെയ്ക്കാതെ കിഴക്ക് - പടിഞ്ഞാറ് ദിശയിൽ തറയിൽ വെയ്ക്കുക.
വീട്ടിൽ മാസ്റ്റർ ബെഡ്റൂം എപ്പോഴും തെക്ക് - പടിഞ്ഞാറ് ഭാഗത്തായിരിക്കാൻ ശ്രദ്ധിക്കണം. തെക്ക്, അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തലവെച്ച് വേണം ഉറങ്ങാൻ.
വീടിന് പെയിന്റടിയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിയ്ക്കണം. പ്രകൃതി ദത്തമായ നിറങ്ങൾ മാത്രം വീട്ടിൽ ഉപയോഗിക്കുക വല്ലാതെ കടുത്ത നിറങ്ങൾ വീടിന് ഉപോയഗിക്കിതാരിക്കുന്നതാണ് നല്ലത്.
ബോൺസായ് ചെടികൾ അലങ്കാരത്തിന് നല്ലതാണെങ്കിലും അവ വീടിനുള്ളിൽ വെയ്ക്കരുത്. ബോൺസായ് ചെടികൾ കിടപ്പ് മുറിയിൽ വച്ചാൽ ബന്ധങ്ങൾ നശിക്കും, അടുക്കളയിൽ വെച്ചാൽ ആരോഗ്യം നശിക്കും. അതിനാൽ അവ വീടിന് പുറത്ത് സ്ഥാപിയ്ക്കുക.
വീട്ടിൽ പോസിറ്റീവ് എനർജ്ജി ലഭിയ്ക്കാൻ വൃത്തി പ്രധാനമാണ്. ആഴ്ചയിൽ രണ്ട് പ്രാവശ്യം തറ തുടയ്ക്കുക. തുടയ്ക്കുന്ന വെള്ളത്തിൽ അൽപം ഉപ്പ് ചേർക്കുക.
വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്സിൽ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനർജ്ജിയെ തുരത്താനുള്ള ഫലപ്രദമായ മാർഗ്ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പ് കളഞ്ഞ് പകരം പുതിയ ഉപ്പ് വെയ്ക്കാവുന്നതാണ്.
വീട്ടിൽ കഴിയുന്നത്ര ജാലകങ്ങൾ വെയ്ക്കുക. കൂടാതെ വീട്ടിലെ ജാലകങ്ങളെല്ലാം എന്നും പരമാവധി തുറന്നിടുക. ജാലകങ്ങൾക്ക് നെഗറ്റീവ് എർജ്ജിയെ തുരത്താൻ പ്രത്യേക കഴിവുണ്ട്.
വീട്ടിൽ അല്ലെങ്കിൽ പ്രിയപ്പെട്ട കിടപ്പ് മുറിയിൽ ഒരു മണികെട്ടി തൂക്കുക. മണിയൊച്ചയുടെ ശബ്ദത്തിന് നെഗറ്റീവ് എനർജ്ജിയെ തുരത്താനുള്ള കഴിവുണ്ട്.