ആലപ്പുഴ : ജില്ലയിലെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിയുമായി ആലപ്പുഴ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി. ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രാ ചിലവിലേക്കായി പത്ത് ലക്ഷം രൂപയുടെ ചെക്ക് നൽകാൻ കളക്ടറെ സമീപിച്ചെങ്കിലും പണം സ്വീകരിച്ചിരുന്നില്ല. ആ തുകയാണ് 'വീടണയാൻ നാടിൻ്റെ കൈത്താങ്ങ് 'എന്ന് പദ്ധതിക്കായി ഉപയോഗിക്കുന്നത്. സഹായം ലഭിക്കാനായി ഓൺലൈനിൽ അപേക്ഷ നൽകണം. ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.
അക്കൗണ്ടിൽ പണമില്ലാത്ത ചെക്കാണ് കളക്ടർക്ക് നൽകാൻ കൊണ്ടുപോയത് എന്ന സമൂഹ മാദ്ധ്യമ പ്രചാരണങ്ങൾക്ക് ഗുണപരമായ ഒരു മറുപടി നൽകുകയാണ് ആലപ്പുഴ ഡി സി സി പ്രസിഡൻറ് എം. ലിജുവും ജില്ലാ കമ്മിറ്റിയും.
സഹായം ലഭിക്കാനായി ഇവിടെ അപേക്ഷിക്കാം
https://forms.gle/3E4YX6waaUwroxou8