ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ട് വരുന്ന ഒരു പ്രധാന രോഗമാണ് ബി.പി അല്ലെങ്കിൽ രക്തസമ്മർദ്ദം. പണ്ട് കാലത്ത് 50 വയസ്സ് കഴിഞ്ഞ വരിലാണ് സാധാരണയായി ബി.പി കണ്ട് വന്നിരുന്നത്. എന്നാൽ ഇന്ന് അത് അങ്ങനെയല്ല. ഇത് രണ്ട് തരത്തിലുണ്ട് ഹൈ ബി.പിയും ലോ ബി.പിയും.
ഹൈ ബി.പിയാണ് ലോ ബി.പിയെക്കാളും അപകടകരമായി മാറുന്നത്, ഇത് മരണത്തിന് പോലും കാരണമാകുന്നു. ധമനിയുടെ മതിലുകളിൽ ഉണ്ടാവുന്ന രക്തത്തിന്റെ ശക്തി വളരെ കൂടുതലുള്ള അവസ്ഥയാണ് രക്തസമ്മർദ്ദം. ഹൈ ബി.പി ചെറുപ്പക്കാരിലും മുതിർന്നവരിലും വളരെ സാധാരണമാണ്. ശരിയായ ചികിത്സിച്ച ലഭിച്ചിലെങ്കിലാണ് ഇത് മനുഷ്യരെ മരണത്തിലേക്ക് എത്തിക്കുന്നത്. കാരണം ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു.
ബി.പി ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. അതുക്കൊണ്ട് തന്നെ പരിഹാരങ്ങളും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഹൈ ബിപി നമുക്കു നിയന്ത്രിച്ചു നിർത്താൻ കഴിയും. ഇതിനുള്ള വഴികളെന്തൊക്കെയെന്ന് നോക്കാം.
അമിതമായി വറുത്ത ഭക്ഷണങ്ങളോ ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളോ ഒരു കാരണവശാലും ഉപയോഗിക്കരുത്. നല്ല മിശ്രിത കാർബണുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ആഹാരം ശീലമാക്കുക.
ഇലക്കറികൾ, പ്രത്യേകിച്ച് ചീര ബി.പി കുറയ്ക്കുന്നതിന് സഹായിക്കുന്നു. മഗ്നീഷ്യം, അയൺ, വിറ്റാമിന് സി തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ബി.പി കുറയ്ക്കാൻ ചീര ശീലമാക്കുന്നത് നല്ലതാണ്.
പൊട്ടാസ്യവും മറ്റ് പോഷകങ്ങളും കൂടുതലായി അടങ്ങിയ ഒന്നാണ് ഏത്തപ്പഴം. ദിവസവും ഒരെണ്ണം വെച്ച് കഴിച്ചാൽ ബി.പി നിയന്ത്രിക്കാൻ സാധിക്കും.
പാൽ കൊഴുപ്പുണ്ടാക്കുന്ന ഒന്നാണ് എങ്കിലും പാട നീക്കം ചെയ്ത പാൽ ഏതു പ്രായക്കാർക്കും അനുയോജ്യമാണ്. പാലിൽ ബി.പി കുറയ്ക്കുന്ന കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പാൽ ശീലമാക്കുക.
ബി.പി കുറയ്ക്കുന്ന ആന്റി - ഓക്സിഡന്റായ ലിക്കോപിൻ തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ബി പിയുള്ളവർ തക്കാളി കഴിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി ശീലമാക്കുന്നതും ബി.പി കുറയ്ക്കാൻ സഹായിക്കുന്നു.
ബി.പി കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ബീൻസിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീൻസ് ദിവസവും ഭക്ഷണത്തോടൊപ്പം ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.