us
US

വാഷിംഗ്ടൺ: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തിവെച്ച ഇമിഗ്രേഷൻ,വിസ അപേക്ഷകൾ അമേരിക്ക അടുത്ത മാസം മുതൽ പരിഗണിക്കും. യു.എസ് സിറ്റിസൻഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഒഫീസ് ജൂൺ നാല് മുതൽ തുറക്കുമെന്നാണ് റിപ്പോർട്ട്. സിറ്റിസൻഷിപ്പ്, ഇമിഗ്രേഷൻ അപേക്ഷാ ഫീസിൽ 10 ശതമാനം സർചാർജ് വർദ്ധിപ്പിക്കുമെന്നും അമേരിക്കൻ കോൺഗ്രസിൽ നിന്ന് 1.2 ലക്ഷം കോടി ഡോളർ സഹായധനം സി.ഐ.എസ് ആവശ്യപ്പെട്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകളുണ്ട്. എച്ച്-1 ബി വിസകൾ അംഗീകരിക്കാനുള്ള ചുമതലയും സി.ഐ.എസിന്റേതാണ്. വർക്ക് വിസ അപേക്ഷകൾക്കായി പുതിയ നിയമം നടപ്പാക്കുമെന്ന് സി.ഐ.എസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള എച്ച്-1 ബി വിസകളുടെ ആദ്യ സീസണാണ് വരുന്നത്.