റാസ് അൽ ഖൈമ:- റംസാൻ കാലത്തെ അവസാന പത്ത് ദിവസങ്ങളിലെ തറാവീഹ്, ഇഷ പ്രാർത്ഥനകൾ ലൈവായി നാടാകെ സംപ്രേക്ഷണം ചെയ്യാനൊരുങ്ങി റാസ് അൽ ഖൈമ ഷേഖ് സയദ് പള്ളിയും ഷാർജയിലെ ഏറ്റവും വലിയ പള്ളിയായ ഷാർജ മോസ്കും. കൊവിഡ് കാലത്തെ മുൻകരുതലുകളെല്ലാം സ്വീകരിച്ചാണ് ഈ പുതിയ നടപടിയെന്ന് യു.എ.ഇ. അധികാരികൾ അറിയിച്ചു. ജനങ്ങളുമായുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കാനാണ് ഈ പുതിയ ചുവടുവയ്പ്.