തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ആറ്, തൃശൂർ നാല്, തിരുവനന്തപുരം കണ്ണൂർ ജില്ലകളിൽ മൂന്ന് വീതവും, കാസർകോട് , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , കോഴിക്കോട് എന്നിവടങ്ങളിൽ രണ്ട് വീതവും,എറണാകുളം , പാലക്കാട് , മലപ്പുറം എന്നിവിടങ്ങളിൽ ഒരോർത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 21 പേർ വിദേശത്ത് നിന്ന് വന്നവരും. ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. കണ്ണൂരിൽ സമ്പർക്കത്തിലൂടെ ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം ബാധിച്ചത്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടെയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയില്ല. 630 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 130 പേർ ഇപ്പോൾ ചികിത്സയിലാണ്. 69730 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 69317 പേർ വീടുകളിലും 473 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുളളത്. 126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45905 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെഗറ്റീവാണ്. സെൻ്റിനൽ സർവലൈൻസിൻ്റെ ഭാഗമായി ശേഖരിച്ച 5154 5085 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് നിലവിൽ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ ഇന്ന് പുതുതായി ചേർത്തു.
ശനിയാഴ്ച ദിവസം സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കു. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമായിരിക്കണം. ബാക്കിയുളളവർ വീട്ടിലിരുന്നു ജോലി ചെയ്യണം. വിവാഹ ചടങ്ങിൽ 50 പേരും, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമെ പാടുളളു. വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ട് പേർക്ക് യാത്ര ചെയ്യാം. കുടുംബാംഗങ്ങളാണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാനും അനുമതിയുണ്ട്. സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും ഇത് ബാധകമാണ്.
ഷോപ്പിംഗ് കോംപ്ലക്സുകളിൽ 50 ശതമാനം കടകൾ തുറന്ന് പ്രവർത്തിക്കാം. ഏതോക്കെ കടകൾ എന്നെക്ക തുറക്കണമെന്ന് സംബന്ധിച്ച കാര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളുമായി ആലോചിച്ച് തിരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരും.
അതേസമയം ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തില്‍ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലഗതാഗതം ഉള്‍പ്പെട പുനരാരംഭിക്കും. വാഹനത്തിന്‍റെ സിറ്റിംഗിന്‍റെ അന്‍പത് ശതമാനം യാത്രക്കാരുമായാണ് പൊതുഗതാഗതം അനുവദനീയമാകുക. എന്നാല്‍ അന്തര്‍ ജില്ലാ തലത്തില്‍ പൊതുഗതാഗതം ഈ ഘട്ടത്തില്‍ അനുവദിക്കില്ല. രാവിലെ ഏഴുമുതല്‍ രാത്രി 7 വരെയാണ് അന്തര്‍ ജില്ലാ യാത്രാനുമതി. ഇതിനായി പ്രത്യേക പാസ് വാങ്ങേണ്ട കാര്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതരണം.എന്നാല്‍ സമീപമല്ലാത്ത ജില്ലകളിലേക്ക് യാത്ര ചെയ്യാൻ പാസ് വേണം.
ലോക്ക് ഡൗൺ മൂലും ഡൽഹിയിൽ അകപ്പെട്ട് പോയ മലയാളി വിദ്യാർത്ഥികൾക്കായി ബുധനാഴ്ച ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.