തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന് സംസ്ഥാനത്തിനാവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 23 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ജി.പി.ഒക്ക് മുന്നിലെ പ്രതിഷേധം സമരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നേമം പോസ്റ്റ് ഓഫീസിന് മുന്നിൽ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പിയും പേരൂർക്കട സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ദിവാകരൻ എം.എൽ.എയും കിളിമാനൂരിൽ ദേശീയ കൗൺസിൽ അംഗം എൻ. രാജനും പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്യും.
സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ (നെടുമങ്ങാട്),കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ (നെയ്യാറ്റിൻകര), വി പി ഉണ്ണികൃഷ്ണൻ (കഴക്കൂട്ടം) എന്നിവർ സമരങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ അറിയിച്ചു.