ഗ്വാളിയർ: മദ്ധ്യപ്രദേശിലെ ഗ്വാളിയറിലുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏഴ് പേർ വെന്തുമരിച്ചു. ഇന്നലെ രാവിലെ മൂന്ന് നിലകളുള്ള റസിഡൻഷ്യൽ കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ ഒരു പെയിന്റ് കടയിൽ പിടിച്ച തീ മുകളിലത്തെ നിലയിലേക്ക് പടരുകയായിരുന്നു. രണ്ടാം നിലയിൽ കുടുങ്ങിയവരാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.ആദ്യം ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് സൈന്യം കൂടി രംഗത്തിറങ്ങിയാണ് തീയണച്ചത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 11 പേരെ രക്ഷപ്പെടുത്തി.