തിരുവനന്തപുരം: പതിനേഴ് സംസ്ഥാനങ്ങളിൽ ഇന്റർസ്റ്റേറ്റ് റേഷൻ പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ ആധാർ നമ്പരുകൾ റേഷൻകാർഡുമായി ബന്ധിപ്പിക്കണം. ആധാർ നമ്പരുകൾ റേഷൻ കാർഡുമായി കൂട്ടിച്ചേർക്കാത്ത മുഴുവൻ ഗുണഭോക്താക്കളും മേയ് 31നകം വിവരം നൽകണം. സംസ്ഥാനത്തെ എല്ലാ റേഷൻകടകളിലും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
റേഷൻ കാർഡ് വിതരണ സമയത്ത് നൽകിയ മൊബൈൽ നമ്പറുകൾ മാറുകയോ നിലവിൽ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് നിലവിലുള്ള മൊബൈൽ നമ്പറുകൾ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ജൂൺ ഒന്നു മുതൽ 15 വരെ അവസരമുണ്ട്.