കൊച്ചി: പ്രധാനമന്ത്രിയുടെ ആത്‌മനിർഭർ പാക്കേജിന് നിക്ഷേപകരെ തൃപ്‌തിപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന്, സെൻസെക്‌സ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത് 1,068 പോയിന്റ് നഷ്‌ടത്തിൽ. നിഫ്‌റ്രി 313 പോയിന്റും ഇടിഞ്ഞു. അമേരിക്ക-ചൈന തർക്കം വീണ്ടും രൂക്ഷമായതും സൂചികകളെ വലച്ചു. വ്യാപാരാന്ത്യം നിഫ്‌റ്റി 8,823ലും സെൻസെക്‌സ് 30,028ലുമാണുള്ളത്. സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ 3.65 ലക്ഷം കോടി രൂപയും കൊഴിഞ്ഞു.