തിരുവനന്തപുരം : സംസ്ഥാനത്ത് ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും എ.സി സംവിധാനം ഒഴിവാക്കി ഹെയർകട്ടിംഗ്, ഹെയർ ഡ്രസിംഗ്, ഷേവിംഗ് ജോലികൾക്ക് വേണ്ടി പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഒരു സമയം രണ്ടിലധികം പേർ അവിടെ കാത്തുനിൽക്കാൻ പാടില്ല. ഒരേ ടവൽ പലർക്കായി ഉപയോഗിക്കരുത്. കസ്റ്റമർ തന്നെ ടവൽ കൊണ്ടുപോകുന്നതാണ് ഉത്തമം. ഫോണിൽ അപ്പോയ്ൻമെന്റ് എടുക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാളുകളല്ലാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകൾക്ക് 50 ശതമാനം തുറന്ന് പ്രവർത്തിക്കാം. ആ വ്യവസ്ഥയിലാണ് കടകൾ തുറക്കാൻ അനുമതി നൽകുക. ഏത് ദിവസം ഏത് കട തുറക്കാമെന്ന് ആ ഷോപ്പിംഗ് കോംപ്ലക്‌സിലെ ബന്ധപ്പെട്ടവർ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മേയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ഡൗൺ നീട്ടിയിട്ടുണ്ട്. പൊതുമാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ചില നിയന്ത്രണങ്ങൾ വരുത്തും സ്‌കൂൾ, കോളജ്, ട്രെയിനിങ് സെന്റർ ഇവയൊന്നും അനുവദിക്കില്ല. ഓൺലൈൻ, വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോൽസാഹിപ്പിക്കും