india-china
INDIA CHINA

ബീജിംഗ്: ഇന്ത്യ-ചൈന അതിർത്തിയിൽ ചൈന വീണ്ടും പ്രകോപനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ലഡാക്കിലെ ഗാൽവൻ വാലിയിൽ ഇന്ത്യ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മറുപടിയായി ചൈന കൂടുതൽ സൈന്യത്തെ അതിർത്തിയിൽ വിന്യസിക്കുന്നതായി ഗ്ളോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

മെയ് ആദ്യം ഇന്ത്യ ഗാൽവൻ വാലിയിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിരുന്നു. അതേസമയം ഗാൽവൻ വാലി തങ്ങളുടേതാണെന്നും ഇന്ത്യ കടന്നുകയറുകയുമായിരുന്നെന്നാണ് ചൈന പറയുന്നത്.ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി. പ്രശ്നം പരിഹരിക്കാൻ സൈന്യങ്ങൾ തമ്മിൽ ചർച്ച നടക്കുന്നതായാണ് അറിയുന്നത്.