നർത്തകിയും നടിയുമായ റിമ കല്ലിങ്കൽ തന്റെ ചുരുണ്ടമുടിയെക്കുറിച്ചുള്ള രഹസ്യം പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന റിമ കല്ലിങ്കൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയയായിരുന്നു. കൂട്ടുകാർക്കൊപ്പം നിൽക്കുന്ന തന്റെ അച്ഛന്റെ പഴയൊരു ഗ്രൂപ്പ് ഫോട്ടോയാണ് റിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അന്ന് യുവാക്കൾക്കിടയിൽ തരംഗമായിരുന്ന ഹെയർസ്റ്റൈലിൽ കറുപ്പും വെളുപ്പും പ്രിന്റുകളുള്ള ഷർട്ടും ബെൽ ബോട്ടവും ധരിച്ചാണ് അച്ഛൻ നിൽക്കുന്നതെന്നും ഈ ഫോട്ടോ എടുക്കുമ്പോൾ 45 കൊല്ലത്തിനു ശേഷം മകൾ അത് ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽപോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചു കാണില്ലെന്നും റിമ പറയുന്നു. തനിക്ക് അച്ഛനിൽ നിന്നാണ് ചുരുണ്ട മുടി ലഭിച്ചതെന്നും റിമ പറയുന്നു.
ലോകപ്രശസ്ത വെബ് സീരീസായ ഗെയിം ഓഫ് ത്രോൺസ് ചിത്രീകരിച്ച സ്‌പെയിനിലെ റോയൽ അൽകാസർ കൊട്ടാരം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും റിമ കല്ലിങ്കൽ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.