കൊല്ലം: ആരോടും അവരുടെ രോഗലക്ഷണത്തെക്കുറിച്ച് പറയാതെ വരുന്ന രോഗികളുടെ എണ്ണം ആണ് സംസ്ഥാനത്ത് കൂടി വരുന്നതെന്ന് കൊല്ലം ജില്ലാ കളക്ടർ. ഇന്ന് ജില്ലയിൽ പോസിറ്റീവ് ആയവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടാണ് കളക്ടറുടെ കുറിപ്പ്.
ആരോടും അവരുടെ ലക്ഷണം പറയാതെ വരുന്ന രോഗികളുടെ എണ്ണം ആണ് കൂടി വരുന്നത്..
ലക്ഷണമോ രോഗാവസ്ഥയോ പോസിറ്റീവ് ഫലമോ പറഞ്ഞാൽ ആരും ശിക്ഷിക്കാൻ പോകുന്നില്ല..
പകരം ഒരുപാട് പേർക്കു രോഗപകർച്ച ഉണ്ടാവുന്നതിൽ നിന്നും ഒരു പക്ഷെ മരണത്തിൽ നിന്നും പോലും തുറന്നു പറയുന്നത് കൊണ്ടു രക്ഷിക്കാൻ അതു ഉപകരിച്ചേക്കുമെന്ന് കളക്ടർ കുറിച്ചു.
കാര്യം തുറന്നു പറയാതെ നാട്ടിൽ കൂടുതൽ അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിന് നമ്മൾ കാരണം ആവരുത്. രോഗികളെ അവരെ ആ രീതിയിൽ തന്നെ കാണുവാനും ആവും വിധം അവർക്ക് വേണ്ട എല്ലാ ചികിത്സയും സുരക്ഷയും ഉറപ്പാക്കാനും തന്നെയാണ് സർക്കാർ തീരുമാനം.
അതിനു, രോഗികളും പകർച്ച സാധ്യത ഉള്ളവരും ബാക്കി മുഴുവൻ ജനങ്ങളും കൂടുതൽ സഹകരിക്കുകയും വേണമെന്ന് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.