ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഇന്നുമുതൽ ടീമുകൾക്ക് ചെറു സംഘങ്ങളായി പരിശീലനം തുടങ്ങാനാകുമെന്ന് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ജൂൺ ഒന്ന് മുതൽ പ്രിമിയർ ലീഗ് പുനരാരംഭിക്കാമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകിയിരുന്നു. അതിന്റെ ആദ്യ പടിയായാണ് ചെറിയ സംഘങ്ങളായി പരിശീലനം തുടങ്ങുന്നത്.ഇന്നലെ ലീഗിലെ 20 ക്ളബുകളുടെയും അധികൃതരുമായി അസോസിയേഷൻ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു.ഇതേത്തുടർന്നാണ് പരിശീലനത്തിനുളള അനുമതി.കൊവിഡ് മാനദണ്ഡമനുസരിച്ചുള്ള നിയന്ത്രണങ്ങളോടെയാണ് പരിശീലനം. അയൽരാജ്യങ്ങളായ ജർമ്മനിയിൽ മത്സരങ്ങളും സ്പെയ്ൻ,ഇറ്റലി എന്നിവിടങ്ങളിൽ പരിശീലനവും പുനരാരംഭിച്ച സാഹചര്യത്തിലാണ് ഇംഗ്ളണ്ടും ഇൗ തീരുമാനമെടുത്തത്.