stain

ദുബായ് : ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ പന്തിന്റെ തിളക്കം കൂട്ടാൻ തുപ്പൽ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ക്രിക്കറ്റ് കമ്മറ്റി ശുപാർശ ചെയ്തു. മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ളെയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന കമ്മറ്റിയാണ് ശുപാർശ നൽകിയത്.കൊവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് ശുപാർശ. അന്താരാഷ്ട്ര മത്സരങ്ങളിൽ പഴയപോലെ രണ്ട് ന്യൂട്രൽ അമ്പയർമാരെ നിയമിക്കണമെന്നും കമ്മറ്റി ശുപാർശ ചെയ്തു.