milind-


സോഷ്യൽ മീഡിയയിൽ താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ ഏറെ ശ്രദ്ധ നേടുന്ന കാലമാണിന്ന്. എന്നാൽ സോഷ്യൽമീഡിയയും ഇന്റർനെറ്റും ഒക്കെ സജീവമാകുന്നതിന് മുമ്പ് വിവാദങ്ങൾക്കിടയാക്കിയതായിരുന്നു നടനും മോഡലുമായ മിലിന്ദ് സോമനും മുൻകാമുകി മധുസാപ്രെയും അണിനിരന്ന ഒരു പരസ്യചിത്രം. പൂർണനഗ്നരായി ശരീരത്തിൽ പാമ്പിനെ ചുറ്റിയനിലയിൽ നിൽക്കുന്നതായിരുന്നു ചിത്രം. ടഫ് ഷൂസ് എന്ന ബ്രാൻഡിന് വേണ്ടിയായിരുന്നു ഇവർ മോഡലായത്. ഇപ്പോഴിതാ 25 വർഷങ്ങൾക്ക് ശേഷം ആ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മിലിന്ദ് സോമൻ.

'എന്റെ ടൈംലൈനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. 25 വർഷം പഴക്കുമുണ്ടിതിന്. സോഷ്യൽ മീഡിയയോ ഇന്റർനെറ്റോ ഇല്ലാത്ത കാലത്തെ ഫോട്ടോഷൂട്ട് ആണിത്. ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അത്ഭുതപ്പെടാറുണ്ടെന്ന് മിലിന്ദ് ട്വിറ്ററിൽ കുറിച്ചു.

Keep seeing this pop up on my timelines every once in a while :) its 25 years old, no social media no internet either I think ! wonder what the reaction would have been if it had been released today 😋 pic.twitter.com/uOvPAGCm6q

— Milind Usha Soman (@milindrunning) May 17, 2020