covid-
COVID

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ നാലാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. അവസാനകണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1,​00,​340 ആയി. 39,​231 പേർ രോഗമുക്തി നേടി. മരണം 3155.

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. ഇന്ന് മാത്രം 2,033 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 35,508 ആയി. 25,392 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ 1,249 പേർ മരിച്ചതായാണ് കണക്കുകൾ.

മുംബയിൽ ഇന്ന് 1,185 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23 പേർ മരിച്ചു. മുംബയിൽ മാത്രം 21,152 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 757 പേർക്ക് ജീവൻ നഷ്ടമായിട്ടുള്ളതായും ബൃഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.