അവതാരകയായി രംഗത്ത് വന്ന് സിനിമയിലെത്തി ശ്രദ്ധ നേടിയ താരമാണ് ശ്രുതി മേനോൻ. കിസ്മത്ത് എന്ന ചിത്രത്തിലെ വേഷം ശ്രുതിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. മുല്ല, അപൂർവ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ടുമായി വീണ്ടും ചർച്ചയാവുകയാണ് ശ്രുതി മേനോൻ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങൾ വൈറലാവുകയാണ്.