കുട്ടികൾക്കുണ്ടാകുന്ന മൂത്രാശ്രയ അണുബാധ വളരെയധികം ഗൗരവമുള്ള ആരോഗ്യ പ്രശ്നമാണ്. കാരണം ഇത്തരം അണുബാധ കാരണം വൃക്ക സ്തംഭനം, വൃക്കയിൽ പാടുകൾ, വൃക്കയുടെ വളർച്ചക്കുറവ്, രക്തസമ്മർദ്ദം എന്നിവ സംഭവിച്ചേക്കാം. പനിയോടു കൂടിയ മൂത്രാശയ അണുബാധ വൃക്കയെ അപകടപ്പെടുത്താനിടയുണ്ട്.
കുട്ടികൾക്ക് അകാരണമായി പനി, കൂടക്കൂടെ മൂത്രം പോകുക, മൂത്രച്ചുടിച്ചിൽ, വിശപ്പില്ലായ്മ, പ്രായത്തിനനുസരിച്ച് ഭാരം കൂടാതെയിരിക്കുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഒരു യൂറോളജിസ്റ്റിനെ കാണിച്ച് ചികിത്സ തേടണം. മാത്രമല്ല ചെറുപ്രായത്തിലെ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ യഥാർത്ഥ കാരണം വൃക്ക രോഗങ്ങളാകാം. അതിനാൽ ചെറുപ്രായത്തിൽ രക്തസമ്മർദ്ദം കണ്ടെത്തിയാൽ ഉടൻ വിദഗ്ദ്ധ ഡോക്ടറെ കാണുക. ഇങ്ങനെ ശ്രദ്ധിച്ചാൽ വൃക്കരോഗത്തിൽ നിന്ന് മോചനം നേടാം.