ksrtc

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ജില്ലകളില്‍ സര്‍വീസ് ആരംഭിക്കും. തിരക്ക് ഒഴിവാക്കാൻ രാവിലെയും വൈകുന്നേരവും കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. അല്ലാത്ത സമയങ്ങളിൽ സർവീസ് പകുതിയായി കുറയ്ക്കും. എല്ലാ ജില്ലകളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസിനുള്ള തയാറെടുപ്പുകൾ തുടങ്ങി.

എല്ലാ യൂണിറ്റുകളിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയറാക്കികഴി‍ഞ്ഞു. പുതുക്കിയ നിരക്ക് ടിക്കറ്റ് മെഷീനില്‍ അപ് ലോഡ് ചെയ്യണം. ജീവനക്കാര്‍ക്കുള്ള മാസ്കും ബസുകളിലേക്ക് ആവശ്യമായ സാനിറ്റൈസറും എല്ലായിടത്തും എത്തിച്ചുകഴിഞ്ഞു.ടിക്കറ്റ് നിരക്ക് അമ്പത് ശതമാനം വര്‍ദ്ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.