covid-19

എറണാകുളം: ഇന്നലെ പ്രവാസികളുമായി നെടുമ്പാശേരിയിലും, കരിപ്പൂരിലുമെത്തിയ വിമാനങ്ങളിലെ ഏഴ് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങൾ. അബുദാബിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ആറ് പേരിലും,ദോഹയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒരാളിലുമാണ് രോഗ ലക്ഷണങ്ങൾ.

നാല് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് നെടുമ്പാശേരിയിൽ രോഗലക്ഷണം കാണിച്ചത്. ഇന്നലെ രാത്രി 175 യാത്രക്കാരുമായാണ് അബുദാബിയില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ വച്ച് നടന്ന പരിശോധനയില്‍ ഉയര്‍ന്ന ശരീരോഷ്മാവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.